Omar Lulu, Babu Antony
ബാബു ആന്റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാറിന്റെ ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷൻ ചിത്രമായൊരുക്കുന്ന പവർ സ്റ്റാർ റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ് അവതരിപ്പിക്കുന്നത്.
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നടന്നു. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ആക്ഷന്‍ മാത്രമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റിയാസ് ഖാൻ, ഷമ്മി തിലകൻ, അബു സലിം, ശാലു റഹീം, അമീർ നിയാസ്, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഇത്രയും നാൾ കോവിഡിന്റെ പ്രതിസന്ധികൾ മറികടന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ ഈ ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകർക്ക് തിയേറ്ററിൽ ആസ്വദിക്കാൻ പറ്റിയ ഒരു ആക്ഷൻ ചിത്രം ആയിരിക്കും പവർ സ്റ്റാർ എന്ന് ഒമർ ലുലു പറഞ്ഞു.

കഥ, തിരക്കഥ: ഡെന്നിസ് ജോസഫ്, ഡി.ഓ,പി : സിനു സിദ്ധാർഥ്, ആക്ഷൻ മാസ്റ്റർ ദിനേശ് കാശി , എഡിറ്റിംഗ്: ജോൺ കുട്ടി, സ്പോട് എഡിറ്റർ : രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സ്വപ്നേഷ് കെ നായർ, ആർട്ട് : ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യും : ജിഷാദ് ഷംസുദ്ധീൻ, പ്രൊഡക്ഷൻ എക്സികുട്ടീവ് : ഗിരീഷ് കറുവാന്തല, മാനേജർ: മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ: സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് : ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ്: അജ്മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ദിയ സന, റൊമാരിയോ പോൾസൺ,ഷിഫാസ്, ഷിയാസ്,ടൈറ്റിൽ ഡിസൈൻ : ജിതിൻ ദേവ് , പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Omar Lulu Babu Antony new movie Power star shooting started
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..