ഒമർലുലു, സൗബിൻ ഷാഹിർ
നടന്‍ സൗബിന്‍ ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ അറിവില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു. സൗബിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായതായി അറിഞ്ഞുവെന്നും അതില്‍ അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.
ഒമര്‍ലുലുവിന്റെ കുറിപ്പ്
പ്രിയപ്പെട്ടവരെ ,
എന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിന്‍ ഷാഹിറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെടുകയും,പേജുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിന്‍മാരെ വിളിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്.ഇനി എന്റെ അകൗണ്ട് എതെങ്കിലും ഹാക്കേര്‍സ് ഹാക്ക് ചെയ്‌തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിന്‍ ഷാഹിറിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായത് അറിഞ്ഞു അതില്‍ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .
സ്‌നേഹത്തോടെ
ഒമര്‍ലുലു
Content Highlights: Omar Lulu, Soubin Shahir, Screenshot controversy, Facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..