Omar Lulu
ചങ്ക്‌സ് സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു. നടന്‍ ബാലു വര്‍ഗീസീസായിരുന്നു ട്രോളിലെ വിഷയം. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നതായിരുന്നു പരാമര്‍ശം. ഇതിന് മറുപടി നല്‍കുകയായിരുന്നു ഒമര്‍ ലുലു.
സിനിമ നിലനില്‍ക്കണമെങ്കില്‍ വരുമാനം വേണം ചങ്ക്‌സിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ചങ്ക്‌സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു കുറിച്ചു.
ഒമര്‍ലുലുവിന്റെ വാക്കുകള്‍
ഒരു ഇന്‍ടസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നിലനില്‍കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ. റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.

2017 ലാണ് ചങ്ക്‌സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ലാല്‍, സിദ്ദീഖ്, മെറീന മൈക്കിള്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.
Content Highlights: Omar lulu against criticism, Chunkzz Movie, Balu Varghese


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..