-
വെട്ടം, കാക്കക്കുയില്‍, ദേവദൂതന്‍, ദി ട്രൂത്ത്, വല്യേട്ടന്‍ തുടങ്ങി വീണ്ടുമെടുത്ത് കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ എച്ച് ഡി പതിപ്പുകള്‍ അടുത്തിടെയായി യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ദേവദൂതന്റെ എച്ച് ഡി വേര്‍ഷന്‍ ആമസോണ്‍ പ്രൈമിലും ലഭ്യമാണ്. ഈ പഴയ സിനിമകളുടെ പുതിയ വേര്‍ഷനുകള്‍ക്ക് പിന്നിലാരെന്നത് സോഷ്യല്‍മീഡിയയില്‍ അടുത്തിടെയായി ചര്‍ച്ചയാവുന്ന വിഷയമാണ്.

റീമാസ്റ്റേഡ് വേര്‍ഷനുകളാണ് പുറത്തിറങ്ങുന്നത്. മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലത്തെ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ പുതിയ സംരംഭമാണിത്. യൂട്യൂബില്‍ മാറ്റിനി നൗ എന്ന ചാനലിലൂടെയാണ് റീമാസ്‌റ്റേഡ് സിനിമകള്‍ ഈ സിനിമകള്‍ അപ്ലോഡ് ചെയ്യുന്നത്. എച്ച് ഡി യുഗത്തിനു മുമ്പ് പുറത്തുവന്ന പല സിനിമകളുടെയും നെഗറ്റീവുകള്‍ നഷ്ടപ്പെടുകയും പ്രിന്റ് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തുടങ്ങിയ സംരംഭം ലോക്ഡൗണ്‍ ആയതില്‍ പിന്നെ സദാ ഓണ്‍ലൈനിലിരിക്കുന്ന മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു.

ഒറിജിനല്‍ നെഗറ്റീവുകള്‍ വലിയ ക്വാളിറ്റിയില്‍ തന്നെ സ്‌കാന്‍ ചെയ്തെടുത്ത് ഫ്രെയിം തിരിച്ച് പ്രോസസ് ചെയ്തെടുത്താണ്പുതിയ എച്ച് ഡി വേര്‍ഷനകള്‍ പുറത്തെടുക്കുന്നത്. ഉനൈസ് അടിവാട് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനു പിന്നില്‍. അവനീർ ടെക്നോളജീസാണ് സാങ്കേതിക സഹായം.

Content Highlights :old movies print remastered HD version hit in youtube kollam sree movies valyettan devadoothan movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..