ബ്രോ ഡാഡിയുടെ പോസ്റ്റർ
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.
ഗോവണിപ്പടിയില്‍ മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന നായകന്മാരാണ് പോസ്റ്ററിലുള്ളത്. തലമുടി പിന്നില്‍ അല്പം നീട്ടി വളര്‍ത്തിയ ഗെറ്റപ്പിലാണ് പൃഥ്വി ചിത്രത്തിലുള്ളത്.
ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്‌സ്, ജഗദീഷ്, മീന, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
Content Highlights: Bro Daddy movie, Mohanlal, Prithviraj Sukumaran, Unni Mukundan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..