മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമിട്ടു കൊണ്ട് ഒടിയന്‍ ട്രെയിലര്‍ എത്തുന്നു. പല തവണ റിലീസ് മാറ്റി വെച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ഒക്ടോബര്‍ 11ന് കായംകുളം കൊച്ചുണ്ണിക്കൊപ്പമാണ് ട്രൈലര്‍ റിലിസ് ചെയ്യുന്നത്.സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയിലാണ് ഈ വിവരം അറിയിച്ചത്.

''അതേ ഒടിയന്റെ ട്രെയിലര്‍ എത്തുകയാണ് കായംകുളം കൊച്ചുണ്ണിക്കൊപ്പം ഒക്ടോബര്‍ 11 ന്. സ്‌ക്രീനിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്റെ പേജിലും ട്രെയിലര്‍ എത്തും'' ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. sreekumar menon

ഒക്ടോബര്‍ 11ന് ചിത്രം തീയേറ്റുകളില്‍ എത്തുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ റിലീസിന്റെ സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്‌നാണ് തിരക്കഥയൊരുക്കുന്നത്. ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ്  സംഗിതം നല്‍കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിനാണ്.

ContentHighlights:odyan trailer release date announced, sreekumarmenon ,manju warrier, mohan lal ,tovino thomas