മാവാസി നാളില്‍ ചുണ്ണാമ്പു തേച്ച്, കറുത്ത ചരട് കഴുത്തില്‍ കെട്ടി, വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ദൃശ്യവുമായി  ഒടിയൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.  മലയാളത്തിലെ ഏറ്റവും ചെലവുകൂടിയ ചിത്രമായ ഒടിയൻ്റെ ഷൂട്ടിങ്ങ് തുടങ്ങി. ബനാറസിലും കാശിയിലുമാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. 

ഒടിവിദ്യ അറിയാവുന്ന ഒടിയന്‍ മാണിക്കനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ക്ലീന്‍ ഷേവ് ചെയ്ത് ശരീര ഭാരം കുറച്ചാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്.  മഞ്ജു വാര്യരാണ്ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്.

നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മേനോൻ  ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  
 ഷൂട്ടിങ്ങ് ചിത്രങ്ങൾ  സംവിധായകൻ ശ്രീകുമാര്‍ മേനോൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ചിത്രങ്ങൾ കാണാം

odiyan

odiyan

odiyan

odiyan

odiyan

odiyan