സിനിമപ്രേമികള്‍  ഏറെ കാത്തിരിക്കുന്ന ഒടിയന്‍ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. ഒടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചിരുന്നത് പോലെ തന്നെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 4.30 മുതല്‍ ഒടിയന്റെ എല്ലാ ഷോകളും ഉണ്ടായിരിക്കുന്നതാണ് എന്നാണ് ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്.

ബിജെപി ഹര്‍ത്താലിനെ  എതിര്‍ത്ത് സിനിമയുടെ രചയിതാവ്‌ ഹരികൃഷ്ണന്‍  രംഗത്ത് എത്തിയിരുന്നു. കേരളത്തിലെ സിനിമാ പ്രേമികള്‍ ഒന്ന് മനസുവെച്ചാല്‍ ഹര്‍ത്താലിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പറ്റും എന്ന് ഹരികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഒടിയന്‍ ആരാധകരുടെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. റിലീസിന് എന്തെങ്കിലും മാറ്റം വന്നാല്‍ അടങ്ങിയിരിക്കില്ല  തുടങ്ങി ശകാരവര്‍ഷം വരെയാണ് പേജ് നിറയെ. കൃത്യ സമയത്ത് തന്നെ റിലീസ് നടക്കുമെന്ന് ഒടിയന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 

തിയേറ്റര്‍ തുറന്നാല്‍ പിന്നെ സംരക്ഷണം ഫാന്‍സ് എറ്റെടുത്തോളുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരുന്നുണ്ട്. തിയേറ്ററുകള്‍ക്ക് നേരെ എന്തെങ്കിലും പ്രതിഷേധത്തിന് മുതിര്‍ന്നാല്‍ കായികമായി നേരിടുമെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ സമരപ്പന്തലിന് മുന്നില്‍ മധ്യവയസ്‌കന്‍ തീക്കൊളുത്തി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

g

ContentHighlights: Odiyan release, BJP Harthal, odiyan malayalm movie, odiyan world wide movie release, mohanlal, sreekumar menon, manju warrier