മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ അമിതാഭ് ബച്ചനും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. 

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്ന യുവ സംഗീത സംവിധായകന്‍ സാം സി.എസ് ന്റെ ട്വീട്വീറ്റ് ചെയ്ത ഒരു പോസ്റ്റാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചിരുന്നത്. മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന്‍ പ്രകാശ് രാജ് എന്നിവര്‍ക്ക് പുറമെ ബച്ചനെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. 

tweet

മോഹന്‍ലാലിനൊപ്പം ബച്ചന്‍ നേരത്തേയും അഭിനയിച്ചിട്ടുണ്ട്. രാം ഗോപാല്‍ വര്‍മയുടെ ആഗിലും മേജര്‍ രവി സംവിധാനം ചെയ്ത കാണ്ടഹാറിലും ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്. 

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒടിയന്‍ വരുന്നത്. ബനാറസ്, കാശി, തേങ്കുറിശ്ശി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകകളില്‍ മോഹന്‍ലാല്‍ എത്തുന്നു. 

മാണിക്യന്‍ എന്ന കഥാപാത്രത്തിനായി മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിട്ടുണ്ട്. ഒരു മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടത്തിന് പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ എത്തിയത് ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.

Content Highlights: Amitabh Bachchan in Odiyan, Mohanlal in Odiyan, Odiyan Manikyan, VA Shrikumar Meneon Odiyan