രാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ 'കൊണ്ടോരാം' എന്ന ഗാനം ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.
 
പാലക്കാടിന്റെ സൗന്ദര്യത്തെ ആവാഹിച്ച ഗാനം റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. നിപ വൈറസും ഒടിയനിലെ ഗാനവും തമ്മിലുള്ള രസകരമായ ബന്ധം വിവരിക്കുകയാണ് റഫീഖ് അഹമ്മദ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്  റഫീഖ് അഹമ്മദ് ഇതേക്കുറിച്ച് പറയുന്നത്
 
റഫീഖ് അഹമ്മദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
 
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ഒടിയന്‍
 
തേങ്കുറിശ്ശി- കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ നിപ്പാവൈറസ് ബാധയെത്തുടര്‍ന്ന് മുഖ്യ വൈറസ് വാഹകരായ പഴംതീനി വാവലുകളുമായുള്ള സമ്പര്‍ക്കം പൊതുജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ ഒടിയന്‍ തന്റെ അമ്പ്രാട്ടിയേയും കൊണ്ട് 'വാവലുകള്‍ തേനിനുപായും മലവാഴത്തോപ്പില്‍ക്കൂടി അലനെല്ലൂരും അന്ത്യാളന്‍കാവിലുമൊക്കെ കൊണ്ടോവാമെന്നു പറയുകയും കേട്ടപാടേ പോന്നോളാമെന്ന് നായിക പറയുകയും ചെയ്യുന്നു. ഇത് ആരോഗ്യവകുപ്പ് ഏറെ ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.എന്തായാലും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒടിയന്‍ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു
 
വാല്‍ക്കഷണം- ചിരി നിത്യജീവിതത്തിനു സന്തോഷം പകരുന്നു. ആചിരി ഷെയര്‍ ചെയ്തു മറ്റുള്ളവരിലെത്തിക്കുന്നത് അതിലേറെ സന്തോഷം പകരുന്നു.
r
 
ContentHighlights: Malayalam film odiyan, kondoram song, rafeekh ahammad, odiyan song and nipa virus, Mohanlal, Rafeek ahammad facebook post