രാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ച് വരികയാണ് മോഹന്‍ലാല്‍. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ജൂലൈ രണ്ടിന് ഫെയ്‌സ്ബുക്ക് ലൈവില്‍ വരികയാണ്. രാത്രി എട്ട് മണിക്കാണ് ലൈവ്.

മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ലാല്‍ പുറത്തുവിട്ടിട്ടില്ല.

ലാലിനെ നായകനാക്കി ആയിരം കോടി രൂപ മുതല്‍മുടക്കില്‍ മഹാഭാരതം ഒരുക്കുന്ന ശ്രീകുമാര്‍ മേനോന്റെ കന്നി സംവിധാന സംരംഭമാണ് ഒടിയന്‍. ബി.ഉണ്ണികൃഷ്ണന്റെ വില്ലനും ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിനുംശേഷം ലാല്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.