കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ട്രെയിലര്‍ എത്തിയത്. ആവേശത്തോടെയാണ് ട്രെയിലര്‍ ആരാധകര്‍ സ്വീകരിച്ചത്. ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും ഉള്‍പ്പെടുത്തി ആകാംഷും ഉദ്വേഗവും ജനിപ്പിക്കുന്ന ട്രെയിലര്‍ മോഹന്‍ലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ഇപ്പോഴിതാ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയവരാണ് പോസ്റ്ററില്‍ ഉള്ളത്.

odiyan

ആശിര്‍വാദ് സിനിമാസ്  നിര്‍മ്മിക്കുന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

odiyan mohanlal sreekumar menon manju varrier prakash raj odiyan real poster release date