ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കാത്തിരിപ്പിനൊടുവില്‍ റിലീസിനോട് അടുക്കുകയാണ്. വന്‍ പ്രചരണ പരിപാടികളാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. ഒടിയനുവേണ്ടി പ്രൊമോഷണല്‍ വീഡിയോ ഒരുക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പതിനഞ്ച് വര്‍ഷത്തിനുശേഷം കാശിയില്‍ നിന്ന് തേന്‍കുറിശ്ശിയില്‍ തിരിച്ചെത്തുന്ന ഒടിയന്‍ മാണിക്കനെ പഴയതും പുതിയതുമായ ആളുകള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നത് ഭാവനയില്‍ കണ്ട് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ വീഡിയോ തയ്യാറാക്കാനാണ് മോഹന്‍ലാല്‍ അഭ്യര്‍ഥിക്കുന്നത്. മൊബൈല്‍ ഫോണില്‍ മാത്രമേ വീഡിയോ ചിത്രീകരിക്കാവൂ എന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രൊമോഷണല്‍ വീഡിയോകള്‍ നവംബര്‍ 30നകം ലഭിക്കണം.

ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്.

വിലാസം: ആശിര്‍വാദ് സിനിമാസ്, നമ്പര്‍ 59/1049 വാളക്കുഴി, കൃഷ്ണസ്വാമി റോഡ്, കൊച്ചി-682035