ലയാള സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകുമാര്‍ മേനോന്‍ അണിയിച്ചൊരുക്കുന്ന ഒടിയന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിയന്‍ പ്രതിമകള്‍ കേരളത്തിലെ തിയ്യറ്ററുകളില്‍ ഉടനീളം സ്ഥാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇത്തരത്തില്‍ വിവിധ തിയ്യറ്ററുകളില്‍ സ്ഥാപിക്കുന്നതിനായി ഒടിയന്‍ പ്രതിമകള്‍ കൊണ്ടുപോകുന്ന ചിത്രം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.

ഒടിയന്‍ മാണിക്കന്‍ കേരളത്തിലെ വിവിധ തിയേറ്ററുകളിലേക്ക് എന്ന കുറിപ്പോടുകൂടിയാണ് ശ്രീകുമാര്‍ മേനോന്‍ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

odiyan


ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതുപോലെ പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇതാദ്യമായാണെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളിലുള്ള പി.വി.ആറില്‍ നടന്‍ മോഹന്‍ലാല്‍ ഒടിയന്‍ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റ് റിലീസിങ് കേന്ദ്രങ്ങളിലും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ അതേ വലിപ്പമുള്ള പ്രതിമയ്ക്കൊപ്പം കുട്ടികള്‍ക്കും ആരാധകര്‍ക്കും സെല്‍ഫി എടുക്കാനുള്ള അവസരവും ഉണ്ട്.

odiyan

വി.എ.ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്‌കാര ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. മോഹന്‍ലാല്‍ 'ഒടിയനാ'യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ചിത്രം ഡിസംബര്‍ 14ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights : odiyan mohanlal movie promotions va shrikumar menon antony perumbavoor aashirvad cinemas manikyan