മോഹൻലാലിന്റെ ആരാധകർ ക്ഷമ കെട്ട് കാത്തിരിക്കുകയാണ് ഒടിയനുവേണ്ടി. ഡിസംബർ പതിനാലിനാണ് ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രം തിയ്യറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്ക് ആവേശം പകർന്നുകൊണ്ട് മറ്റൊരു വാർത്ത കൂടി. ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടി സാന്നിധ്യമുണ്ടാവും.

ലാൽ ഒടിയൻ മാണിക്യനാവുന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നില്ല. ചിത്രത്തിൽ മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യമായിരിക്കും ഉണ്ടാവുക. സംവിധായകൻ വി. എ. ശ്രീകുമാർ മേനാൻ തന്നെയാണ് ഇക്കാര്യം ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

നന്ദി മമ്മൂക്ക. ഇത് ഞങ്ങൾക്കൊരു സ്വപ്നസാഫല്യമാണ്. താങ്കളുടെ വശ്യതയാർന്ന, ഇടിമുഴക്കമുള്ള ശബ്ദം കൂടി ചേരുമ്പോൾ ഞങ്ങളുടെ ഒടിയൻ പൂർണമാവുകയാണ്. ഇതിന് അകമഴിഞ്ഞ നന്ദി- റെക്കോഡിങ് സ്റ്റുിയോയിൽ മൈക്കിന് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത്  ശ്രീകുമാർ മേനോൻ കുറിച്ചു.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ശ്രദ്ധേയമായൊരു വേഷത്തിലുണ്ട്.

Content Highlights: Odiyan Mohanlal Mammootty VAShrikumar Menon ManjuWarrier PrakashRaj