മലയാളി പ്രേക്ഷകര്‍ വളരെയധികം ആരാധനയോടെ കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിന് നല്‍കിയ ഹൈപിന് അനുസരിച്ച് ചിത്രം ഉയര്‍ന്നിട്ടില്ലെന്നെ പരാതി വ്യാപകമായി ഉയര്‍ന്നിരുന്നു. റിലീസായ ആദ്യ ദിനങ്ങള്‍ മുതല്‍ തന്നെ ഒട്ടേറെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്ന ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 

ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പുറത്ത് വിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ഒടിയന്റെ ചിത്രീകരണ വേളയിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

പരസ്യ സംവിധായകന്‍ കൂടിയായിരുന്ന ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

മഞ്ജുവാര്യര്‍, പ്രകാശ് രാജ്,  എന്നിവര്‍ കൂടാതെ വന്‍ താരനിര തന്നെ ഒടിയനിലുണ്ട്

ContentHighlights: odiyan malayalam movie making video released, mohanlal, sreekumar menon, manju warrier , antony perumbavoor