മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി, സം​ഗീത സംവിധായകൻ ഡി.എസ്.പിക്കെതിരെ കേസ്


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് സം​ഗീതസംവിധായകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് സൈബർ ക്രൈം എസിപി കെ.വി.എം പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ഓ പരി എന്ന സം​ഗീത ആൽബത്തിൽ ദേവി ശ്രീ പ്രസാദ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പ്രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്ന ഡി.എസ്.പിക്കെതിരെ ഹൈദരാബാദ് സിറ്റി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമായ 'ഓ പരി' ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണിയാണ് പരാതി നല്‍കിയത്. മോശമായി വസ്ത്രം ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്ന ഗാനത്തിൽ സംഗീതസംവിധായകൻ ഭക്തിഗാനശകലങ്ങൾ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ദേവി ശ്രീ പ്രസാദ് മാപ്പുപറയണമെന്നും അവർ ആവശ്യപ്പെടുന്നു.



ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമാണ് സം​ഗീതസംവിധായകനെതിരെ കേസെടുത്തിരിക്കുന്നതെന്ന് സൈബർ ക്രൈം എസിപി കെ.വി.എം പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

ആദ്യ പാൻ ഇന്ത്യൻ പോപ് ​ഗാനം എന്ന അവകാശവാദവുമായി എത്തിയ ​ഗാനമാണ് ഓ പരി. തെലുങ്കില്‍ 'ഒ പിള്ള' എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. ദേവി ശ്രീ പ്രസാദ് തന്നെയാണ് ​ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും. യൂട്യൂബില്‍ റിലീസ് ചെയ്ത നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം രണ്ട് കോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു.

Content Highlights: o pari song in controversy, case against music director devi sri prasad aka dsp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented