O Baby Official Trailer
രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന 'ഒ.ബേബി'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രത്തിന്റെ ഏറെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലറാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. ചിത്രം ഒരു ത്രില്ലര്‍ സ്വഭാവത്തിലാണ് എത്തുന്നത് എന്നാണ് 'ഒ.ബേബി'യുടെ ടീസറും ട്രെയിലറും നല്‍കുന്ന സൂചന. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
കലാമൂല്യമുള്ള ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ 'രക്ഷാധികാരി ബൈജു'വിന് ശേഷം രഞ്ജന്‍ പ്രമോദ് ഒരു ത്രില്ലര്‍ ചിത്രവുമായി എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. രഞ്ജന്‍ പ്രമോദ് ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രമെന്ന നിലയില്‍ സിനിമ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ രാഹുല്‍ മേനോന്‍.
ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ ചാലില്‍ ഛായാ?ഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സംജിത്ത് മുഹമ്മദാണ്. ചിത്രം ഈ വെള്ളിയാഴ്ച്ച (ജൂണ്‍ 9) തിയേറ്ററുകളില്‍ എത്തും.
വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോയാണ്. സൗണ്ട് ഡിസൈന്‍: ഷമീര്‍ അഹമ്മദ്. കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധിക്ക് ഹൈദര്‍, അഡിഷണല്‍ ക്യാമറ: ഏ കെ മനോജ്. സംഘട്ടനം: ഉണ്ണി പെരുമാള്‍. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: റോജിന്‍ കെ റോയ്
Content Highlights: O Baby Official Trailer Ranjan Pramod Dileesh Pothan Haniya Nafisa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..