നുസ്രത്ത് ജഹാൻ| Photo: https:||www.instagram.com|p|CNrrFyWnBVA|
കൊല്‍ക്കത്ത: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന് ആണ്‍കുഞ്ഞു പിറന്നു. അമ്മയും കുഞ്ഞു സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും നുസ്രത്ത് പങ്കുവച്ചിരുന്നു.
വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ലോക്സഭയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം. പിന്നീട് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച വിവാഹസത്കാരത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നു.
നുസ്രത്തിനും കുഞ്ഞിനും നിഖില്‍ ജെയിന്‍ ആശംസകള്‍ അറിയിച്ചു. നുസ്രത്തുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഈ അവസരത്തില്‍ അമ്മയ്ക്കു കുഞ്ഞിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് നിഖില്‍ ജെയിന്‍ പറഞ്ഞു.
Content Highlights: Nusrat Jahan Actor Trinamool Congress MP Becomes Mother Of Baby Boy, gives birth
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..