നുസ്രത്ത് ജഹാൻ| Photo: https:||www.instagram.com|p|CKj01guHzLx|
കൊൽക്കത്ത: തന്റെ കുഞ്ഞിന്റെ പിതാവ് ആരാണെന്ന ചോദ്യത്തിന് മറുപടിയുമായി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്. കഴിഞ്ഞ മാസമാണ് നുസ്രത്തിന് ആണ്‍കുഞ്ഞ് ജനിച്ചത്.
വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് വിവാഹം നടന്നത്. അതിനാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.
നിഖില്‍ ജെയിനുമായി വേര്‍പിരിഞ്ഞ പശ്ചാത്തലത്തിലാണ് നുസ്രത്തിന്റെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ചര്‍ച്ചകള്‍ പൊട്ടിപ്പുറപ്പെട്ടത്. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയുമായി നുസ്രത്ത് പ്രണയത്തിലാണ്.
മകന്റെ ജനനത്തിന് ശേഷം നുസ്രത്ത് പങ്കെടുത്ത ആദ്യ പൊതുചടങ്ങില്‍ ഒരാള്‍ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചു.
കുഞ്ഞിന്റെ പിതാവിനറിയാം അതിന്റെ പിതാവ് ആരാണെന്ന്. ഞാനും യഷ്ദാസ്ഗുപ്തയും കുഞ്ഞിന്റെ ജനനം ആഘോഷിക്കുകയാണ്-നുസ്രത്ത് പറഞ്ഞു.
Content Highlights: Nusrat Jahan actor MP about the father of her new born son, shuts question down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..