എൻ.ടി.ആർ 30-യുടെ പോസ്റ്റർ
വമ്പൻ ഹിറ്റായ ആർ.ആർ.ആറിന്റെ വിജയത്തിന് ശേഷം, അടുത്ത ബിഗ് ടിക്കറ്റ് ആക്ഷൻ സിനിമയ്ക്കായി തയാറെടുക്കുകയാണ് ജൂനിയർ എൻ.ടി.ആർ. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. എൻ.ടി.ആർ 30 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
അരിവാളും കോടാലിയും പിടിച്ച് നിൽക്കുന്ന നായകനാണ് പോസ്റ്ററിൽ. തീം മോഷൻ പോസ്റ്ററിലെ വിവരണത്തിന് താരം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ജനതാ ഗാരേജിന് ശേഷം ജൂനിയർ എൻ.ടി.ആറും സംവിധായകൻ കൊരട്ടാല ശിവയും ഒന്നിക്കുന്ന ചിത്രമാണ് എൻ.ടി.ആർ 30. അനിരുദ്ധ് ആണ് സംഗീത സംവിധാനം. രത്നവേലുവാണ് ഛായാഗ്രഹണം.
സോഷ്യൽ മീഡിയയിൽ മിന്നൽ പോലെ തരംഗമായ ജൂനിയർ എൻടിആർ നായകനാകുന്ന ഈ ചിത്രം ഹീറോയിസത്തിന്റെ പ്രതിരൂപമാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വാഗ്ദാനം. ഗംഭീര തിരക്കഥയും മാസ്സ് ഘടകങ്ങളും ഉള്ള ചിത്രം സിനിമാപ്രേമികൾക്ക് ഒരു വിരുന്നായിരിക്കുമെന്ന് ഉറപ്പിച്ചുപറയുകയാണ് കൊരട്ടാല ശിവ.
നന്ദമൂരി കല്യാൺറാം അവതരിപ്പിച്ച്, യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പി ആർ ഒ - ആതിര ദിൽജിത്ത്
Content Highlights: NTR 30, Korattala Siva, Jr NTR, Anirudh Music
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..