നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയ സംഭവത്തിൽ നടി ഭാമയ്ക്കെതിരേ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ.
യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ഒരു സിനിമയിലെ പടം പങ്കുവെച്ചായിരുന്നു എൻ.എസ്. മാധവന്റെ പ്രതികരണം. 'ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം' എന്നാണ് അദ്ദേഹം ക്യാപ്ഷനായി നൽകിയത്.
കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഭാമയും നടൻ സിദ്ദിഖും കൂറുമാറുന്നത്.
ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യംയാദൃശ്ചികം മാത്രം. pic.twitter.com/uRmRG8SpGm
— N.S. Madhavan (@NSMlive) September 18, 2020
ഇതിന് ഭാമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും ശക്തമായിരുന്നു
അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നൽകിയിരുന്നു.
എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ദിഖിനുമെതിരേ രൂക്ഷവിമർശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇരയാണെന്ന് റിമ കുറിച്ചു.
Content Highlights : NS Madhavan Criticize Bhamaa On on recanting of testimony actress molestation case