ബിജോയ് നമ്പ്യര്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സോളോയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നേഹ ശര്‍മ. ദുല്‍ഖര്‍ സൽമാനാണ് ചിത്രത്തിൽ  പ്രധാനവേഷത്തിലെത്തുന്നത്.   ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരനിരയാണ് സോളോയിൽ അണിനിരക്കുന്നത്.

സോളോയുടെ ചിത്രീകരണത്തിനിടയിലാണ് മലയാള സിനിമകളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതെന്നാണ് നേഹ പറയുന്നത്.  "മലയാളം സിനിമകളെ കുറിച്ചുള്ള പുതിയ  അറിവുകൾ തനിക്ക് അത്ഭുതമായി . എത്രത്തോളം മികച്ച സിനിമകളാണ് ഇവിടെ ഉണ്ടാവുന്നത്. ദ്യശ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത  മലയാളം സിനിമ ആണെന്ന്  ഇപ്പോഴാണ് അറിയുന്നത്. ​അതു പോലെ എത്ര എത്ര ഭാഷകളിലേക്ക് അത് മൊഴിമാറ്റിയിട്ടുണ്ട്. മലയാളത്തിൽ മികച്ച നിലവാരത്തിലുള്ള ഒരുപാട് സിനിമകളുണ്ടെന്ന് ഇപ്പോഴാണ് മനസിലായത്.  ഇത്തരത്തിൽ നല്ല മലയാള സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാറുണ്ടെന്നുള്ളതും എനിക്ക് പുതിയ അറിവാണ്." ദ ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് നേഹയുടെ തുറന്ന് പറച്ചിലുകൾ.

സിനിമയുടെ ചിത്രീകരണത്തിനിടെ ഭാഷ പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നു. എങ്കിലും ദുൽഖര്‍ തന്നെ നന്നായി പിന്തുണച്ചു എന്ന് നേഹ പറയുന്നു. ദുൽഖറിനൊപ്പം അഭിനയിക്കുന്നത് ഏറെ ഇഷ്ടമാണെന്നും ഒപ്പം ദുൽഖറിൻ്റെ കൂടുതൽ സിനിമകൾ കാണാൻ ആഗ്രഹമുണ്ടെന്നും നേഹ അറിയിച്ചു. 

neha

മുമ്പ് സോളോയുടെ  ചിത്രീകരണത്തിനിടെ   ലൊക്കേഷനില്‍ നിന്നുള്ള ചിത്രം നേഹ ആരാധകരുമായി പങ്കുവച്ചിരിന്നു. ഞാന്‍ കഷ്ടപ്പെട്ട് വായിച്ചു പഠിക്കുമ്പോള്‍ ദുല്‍ഖര്‍ വില്ലനെപ്പോലെ ഇരിക്കുകയാണെന്നാണ് നേഹ ട്വീറ്റ് ചെയ്തത്.

തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങുന്ന സോളോ ഒരു റൊമാന്റിക് ത്രില്ലറാണ്. ഗെറ്റഎവേ ഫിലിംസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. 

neha