-
ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സെലിബ്രിറ്റി ആരായിരിക്കും? ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് ഒരുവശത്തും മോഡലും ബിസിനസ്സുകാരിയുമായ കൈലി ജെന്നർ ആണെന്ന് മറുവശത്തും ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇവരാരുമല്ല ഹോളിവുഡ് താരം ഡ്വെയ്ൻ ജോൺസൺ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോപ്പർ എച്ച് ക്യൂ എന്ന സോഷ്യൽമീഡിയ മാർക്കറ്റിംഗ് കമ്പനി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം സ്പോൺസേഡ് പോസ്റ്റുകൾക്ക് ഏഴരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നടന് ഇൻസ്റ്റാഗ്രാമിൽ 189 മില്ല്യൺ ഫോളോവേഴ്സ് ഉണ്ട്. കൈലിയായിരുന്നു കഴിഞ്ഞവർഷം ഈ പദവി സ്വന്തമാക്കിയിരുന്നത്. ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ കൈലി. റൊണാൾഡോ മൂന്നാം സ്ഥാനത്തും.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, ജുമാൻജി: ദ നെക്സ്റ്റ് ലെവൽ എന്നീ സിനിമകളിലൂടെയാണ് ഡ്വെയ്ൻ ജോൺസൺ തിളങ്ങിയ ചിത്രങ്ങൾ.
Content Highlights :Not Chritiano Ronaldo or Kylie Jenner this Hollywood actor is the most paid celebrity on Instagram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..