സോനു സൂദ് | ഫോട്ടോ: പി.ടി.ഐ
സ്ക്രീനിൽ വില്ലൻ വേഷങ്ങളാണ് കൂടുതലും ചെയ്യുന്നതെങ്കിലും യഥാർത്ഥജീവിതത്തിൽ ഹീറോ എന്ന് വിളിപ്പേരുള്ള നടനാണ് സോനു സൂദ്. സാമൂഹിക പ്രശ്നങ്ങൾ ഇടപെടുകയും അർഹതയുള്ളവർക്ക് സഹായമെത്തിക്കുന്നതിലും മുന്നിലാണ് താരം. എന്നാൽ സോനു സൂദ് ഇപ്പോൾ ചെറിയ ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. സ്വന്തം പേജിൽ ട്വീറ്റ് ചെയ്ത ഒരു വീഡിയോ കാരണമാണ് സോനു സൂദ് പുലിവാലുപിടിച്ചത്.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഫൂട്ട്ബോർഡിലിരുന്ന് യാത്ര ചെയ്യുന്നതിന്റെ വീഡിയോ ആണ് സോനു സൂദ് ട്വീറ്റ് ചെയ്തത്. മുസാഫിർ ഹൂം യാരോ എന്ന സൂപ്പർഹിറ്റ് ഗാനമാണ് വീഡിയോയുടെ പശ്ചാത്തലം. വീഡിയോക്ക് പക്ഷേ ഉദ്ദേശിച്ച രീതിയിലുള്ള പ്രതികരണങ്ങളല്ല വന്നത്. നടനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചുകൊണ്ട് ഉത്തര റെയിൽവേ തന്നെ രംഗത്തെത്തി. രാജ്യത്തിനും ലോകത്തിനും മാതൃകയായ നിങ്ങളിൽ നിന്ന് ഇതുപോലൊരു പ്രവൃത്തിയല്ല പ്രതീക്ഷിച്ചതെന്ന് വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് ഉത്തര റെയിൽവേ കുറിച്ചു.
ലോകത്തും രാജ്യത്തുമുള്ള ദശലക്ഷക്കണക്കിന് പേർക്ക് മാതൃകയായ ആളാണ് നിങ്ങൾ. തീവണ്ടിയുടെ സ്റ്റെപ്പിലിരുന്ന യാത്ര ചെയ്യുന്നത് അതീവ അപകടമാണ്. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നത് നിങ്ങളുടെ ആരാധകർക്ക് തെറ്റായ സന്ദേശമാണ് നൽകുക. ഇങ്ങനെയൊരിക്കലും ഇങ്ങനെ ചെയ്യാതിരിക്കുക. സുരക്ഷിതമായ നല്ലൊരു യാത്ര ആശംസിക്കുന്നു എന്ന് ഉത്തര റെയിൽവേ ട്വീറ്റ് ചെയ്തു.
ഇത്തരം യാത്രകൾ അപകടകരമാണെന്നും യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ചെയ്യുന്നത് അപകടത്തിനിടയാക്കുമെന്നും മുംബൈ റെയിൽവേ പോലീസ് കമ്മീഷണറേറ്റും സോനു സൂദിന് താക്കീത് നൽകിയിരുന്നു.
Content Highlights: northern railway against actor sonu sood, for dangerous travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..