Shankar
ചെന്നൈ ∙സംവിധായകൻ ഷങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്. ചെന്നൈ എഗ്‍മൂർ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. രജിനികാന്ത് നായകനായ 'യന്തിരൻ' എന്ന സിനിമയുടെ കഥ മേഷ്ടിച്ചതാണെന്ന കേസിലാണ് കോടതിയുടെ നടപടി. തന്റെ കഥ കോപ്പിയടിച്ചാണ് ‘യന്തിരൻ’ സിനിമ ചെയ്തതെന്ന് ആരോപിച്ച് എഴുത്തുകാരനായ അരൂർ തമിഴ്നാടൻ നൽകിയ കേസിൽ തുടർച്ചയായി ഹാജരാകാത്തതിനെത്തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.
തന്‍റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ നല്‍കിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. 1996 ല്‍ തമിഴ് മാസികയായ ഉദയത്തിൽ അരൂർ എഴുതിയ ജുഗിബ എന്ന കഥയാണ് അനുമതിയില്ലാതെ സിനിമയാക്കിയതെന്നാണ് പരാതി. 2007-ൽ ഇതേ നോവൽ തന്നെ മറ്റൊരു മാസികയിൽ കൂടി പ്രസിദ്ധീകരിച്ചിരുന്നു. ഐപിസി സെക്ഷൻ 420 പ്രകാരം വഞ്ചനാക്കുറ്റത്തിനും മറ്റ് കോപ്പിറൈറ്റ് ചട്ടങ്ങളുടെ ലംഘനത്തിനുമാണ് അരൂർ പരാതി നൽകിയിരിക്കുന്നത്.
2010 ലാണ് 'യന്തിരൻ' പുറത്തിറങ്ങിയത്. 2018 ൽ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു. ഐശ്വര്യ റായിയാണ് ചിത്രത്തിൽ നായികയായെത്തിയത്
Content Highlights : Non bailable warrant issued against director Shankar on Enthiran plagiarism case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..