ജെയിംസ് ബോണ്ട് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘നോ ടൈം ടു ഡൈ’യുടെ പ്രീമിയർ ലണ്ടനിൽ നടന്നു. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്.

ബ്രിട്ടീഷ് രാജകുടുംബാം​ഗങ്ങളും പ്രീമിയർ പ്രദർശനത്തിന് സന്നിഹിതരായിരുന്നു.

സെപ്റ്റംബർ 30-നാണ് ഇന്ത്യയിൽ ചിത്രം റീലിസ് ചെയ്യുന്നത്. ഏപ്രിലിൽ പ്രദർശനത്തിന് തയ്യാറെടുത്ത ചിത്രത്തിന് കോവിഡ് വ്യാപനത്തെ തുടർന്ന് പല തവണ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.

2006 ൽ പുറത്തിറങ്ങിയ കാസിനോ റോയൽ എന്ന ചിത്രത്തിലാണ് ഡാനിയൽ ക്രെയ്ഗ് ആദ്യമായി ജെയിംസ് ബോണ്ട് ആയി പ്രത്യക്ഷപ്പെട്ടത്. ക്വാണ്ടം ഓഫ് സൊലേസ് (2008), സ്കൈഫോൾ (2012), സ്പെക്ടർ (2015) എന്നിവയിലും ബോണ്ട് ആയി ക്രെയ്​ഗ് തിളങ്ങി. 

കാരി ജോജി ഫുകുനാഗയാണ് നോ ടൈം ടു ഡൈ സംവിധാനം ചെയ്യുന്നത്. ലീ സെയ്ഡക്സ്,  ലഷന ലിഞ്ച്, റാൽഫ് ഫിയന്നസ്,തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് റാമി മാലെക് ആണ്. 

content highlights : No time to die Daniel Craigs last james bond movie London premiere