പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്-വിജയ് സേതുപതി-ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ അവകാശം വന്‍ തുകയ്ക്ക് നെറ്റ്ഫില്കിസ് സ്വന്തമാക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
വളരെ പ്രശസ്തമായ ഒരു ഒ.ടി.ടി സേവനദാദാക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സമയമെടുക്കും. അതുകൊണ്ടു തന്നെ തിയേറ്റര്‍ ഉടമകളുടെ എല്ലാ പിന്തുണയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഏപ്രിലില്‍ തീയേറ്ററില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് മാസ്റ്റര്‍. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടു പോയിരുന്നത്.
Content Highlights: NO OTT release for Master Movie, Vijay, Lokesh Kanakaraj, Vijay sethupathy, Netflix