ആരെങ്കിലും എന്തെങ്കിലും എഴുതിയാല്‍ അത് പാര്‍ട്ടിയുടെ നിലപാടാകില്ല-കോടിയേരി 


സിനിമയുടെ പോസ്റ്റർ, കൊടിയേരി ബാലകൃഷ്ണൻ

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. സിനിമയുടെ പത്ര പരസ്യമാണ് വലിയ വിവാദത്തിന് ഇടയാക്കിയത്.

സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്നത് സി.പി.എം നിലപാടല്ലെന്നും ആരെങ്കിലും എഫ്ബിയില്‍ എഴുതിയാല്‍ അത് പാര്‍ട്ടിയുടെ നിലപാടാകില്ലെന്നും കൊടിയേരി പറഞ്ഞു.

തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് വിവാദത്തിനിടയായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്ത് ഈ പരസ്യവാചകം വന്നതാണ് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെയാളുകള്‍ രംഗത്തെത്തി.

സി.പി.എമ്മിന്റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങളുമുയര്‍ന്നു. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമാണ് ഇതെന്നായിരുന്നു ആരോപണം. ആര്‍ക്കെങ്കിലും കൊണ്ടെങ്കില്‍ അവര്‍ സിനിമ കാണേണ്ടെന്നും തന്റെ സിനിമയില്‍ കുഴിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.


Content Highlights: Nnna thaan case kodu poster, controversy, boycotting campaign, Kodiyeri Balakrishnan response CPM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented