ചിരിച്ച് മരിച്ചെന്ന് സിദ്ദിഖ്, കൂറ പടമെന്ന് സുരാജ്; വ്യത്യസ്ത പ്രചാരണവുമായി ടീം ന്നാലും ന്റെളിയാ


നേരത്തേ പുറത്തിറങ്ങിയ രണ്ട് പ്രൊമോ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ന്നാലും ന്റെളിയാ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/surajvenjaramoodu/

സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ന്നാലും ന്റെളിയാ. ഉടൻ റിലീസാവുന്ന ചിത്രത്തിനായി വ്യത്യസ്തമായ പ്രചാരണമാണ് അണിയറപ്രവർത്തകർ നടത്തുന്നത്. പ്രൊമോഷന്റെ ഭാ​ഗമായി കഴിഞ്ഞദിവസം പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാവുകയാണ്.

തിയേറ്റർ റെസ്പോൺസ് എന്ന രീതിയിലുള്ള വീഡിയോ ആണ് പുറത്തുവന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരായി സിദ്ദിഖും സുരാജും തന്നെയാണ് വീഡിയോയിലുള്ളത്. ന്നാലും ന്റെളിയാ ​ഗംഭീരമാണെന്ന് സിദ്ദിഖ് പറയുമ്പോൾ അതിനിടയിൽ കയറി ഒന്നിനും കൊള്ളാത്ത ചിത്രമെന്ന് പറയുകയാണ് സുരാജ്. ഇതെല്ലാം ഹേറ്റ് ക്യാമ്പയിന്റെ ഭാ​ഗമാണെന്ന സിദ്ദിഖിന്റെ മറുപടിയും ദൃശ്യത്തിലുണ്ട്.

നേരത്തേ പുറത്തിറങ്ങിയ രണ്ട് പ്രൊമോ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സിദ്ദിഖും സുരാജും തന്നെയായിരുന്നു ഇവയിലും. ഇൻസ്റ്റാ റീൽ തയ്യാറാക്കാൻ ശ്രമിക്കുന്നതും സിനിമയുടെ ആദ്യ പകുതി റിവ്യൂ ചെയ്യുന്നതുമായിരുന്നു ഈ വീഡിയോകളിലെ വിഷയങ്ങൾ.

സംവിധായകനും ശ്രീകുമാർ അറയ്ക്കലും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ലെന, ​ഗായത്രി അരുൺ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. പ്രകാശ് വേലായുധൻ ആണ് ഛായാ​ഗ്രഹണം. മാജിക് ഫ്രെയിംസിന്റെ ബാനറിവ്‍ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം.. സന്തോഷ് കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Content Highlights: nnalum nteliya movie funny promotion video, suraj venjaramoodu and siddique

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


pranav

ഭിന്നശേഷിക്കാരിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരബലാത്സംഗം; ബന്ധുക്കൾ കണ്ടത് തളർന്നുകിടക്കുന്ന യുവതിയെ

Jan 26, 2023


kottayam meenadam mathoorpady son beats mother and scolds father arrested

1 min

മാതാവിന് മർദനം, പിതാവിന് അസഭ്യം; ദൃശ്യം പുറത്ത്, മകൻ അറസ്റ്റിൽ

Jan 26, 2023

Most Commented