ചിലത് ശരിയാക്കാൻ സിനിമയ്ക്ക് പറ്റുമെന്ന് മനസിലായില്ലേ? NHAI ആപ്പിനേക്കുറിച്ച് ന്നാ താൻ കേസ് കൊട് ടീം


കഴിഞ്ഞദിവസമാണ് ദേശീയപാതയിലെ കുഴികളും ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പും, ഓൺലൈൻ സംവിധാനവും ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

ന്നാ താൻ കേസ് കൊട് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/nnathaancasekodu/photos

റോഡിലെ കുഴി പ്രധാനപ്രമേയമായി വന്ന് തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീമിന്റെ ന്നാ താൻ കേസ് കൊട്. സിനിമയുടെ റിലീസ് ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ പേരിലും ചിത്രം ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ പുതിയ ആപ്പിന് പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

റോഡിലെ കുഴികൾ റിപ്പോർട്ട് ചെയ്യുന്നതിനായാണ് ദേശീയപാത അതോറിറ്റി ആപ്പ് വികസിപ്പിക്കുന്നത്. ഈ വാർത്തയോടാണ് ന്നാ താൻ കേസ് കൊട് ടീം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. 'ഇപ്പോ മനസിലായില്ലേ, ചിലതൊക്കെ ശരിയാക്കാൻ സിനിമയ്ക്കും പരസ്യവാചകങ്ങൾക്കും പറ്റുമെന്ന്' എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിലെ വാചകം. ഈ വാർത്തയുമായി ബന്ധപ്പെട്ട് മാതൃഭൂമിന്യൂസ് പോസ്റ്റ് ചെയ്തിരുന്ന ഫെയ്സ്ബുക്ക് കാർഡ് ആണ് പോസ്റ്ററിലെ ചിത്രം.കഴിഞ്ഞദിവസമാണ് ദേശീയപാതയിലെ കുഴികളും ശോചനീയാവസ്ഥയും അധികൃതരെ അറിയിക്കുന്നതിന് പ്രത്യേക മൊബൈൽ ആപ്പും, ഓൺലൈൻ സംവിധാനവും ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചത്. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കും. അതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പടെയുള്ള ശിക്ഷാനടപടികൾ ഈടാക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.

'തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നായിരുന്നു റിലീസ് ദിനത്തിൽ സിനിമയുടെ പരസ്യവാചകം. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

Content Highlights: nna than case kodu team on nhai mobile app, kunchacko boban, ratheesh poduval


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented