കൊഴുമ്മൽ രാജീവനെ കടിച്ചത് ഒറിജിനൽ നായ്ക്കൾ തന്നെ, ന്നാ താൻ കേസ് കൊട് മേക്കിങ് വീഡിയോ


പരിശീലനം നൽകിയ നായയെ ഉപയോ​ഗിച്ച്, പരിശീലകന്റെ സാന്നിധ്യത്തിലാണ് ഈ രം​ഗം ചിത്രീകരിച്ചത്.

ന്നാ താൻ കേസ് കൊട് സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻഗ്രാബ്

തീയേറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രം​ഗമായിരുന്നു നായകനെ നായ കടിക്കുന്നത്. ഇതിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പരിശീലനം നൽകിയ നായയെ ഉപയോ​ഗിച്ച്, പരിശീലകന്റെ സാന്നിധ്യത്തിലാണ് ഈ രം​ഗം ചിത്രീകരിച്ചത്. മതിൽ ചാടിയെത്തവേ കുഞ്ചാക്കോ ബോബനെ നായ്ക്കൾ യഥാർഥത്തിൽത്തന്നെ ഓടിക്കുന്നതും നായ്ക്കൾ പിൻവാങ്ങിയ ശേഷം അദ്ദേഹം ആശ്വാസംകൊള്ളുന്നതും വീഡിയോയിൽ കാണാം.

ഓ​ഗസ്റ്റ് 11-നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

Content Highlights: nna than case kodu making video, kunchacko boban new movie, movie news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented