ആര്‍ക്കുണ്ട് സഹിഷ്ണുത? എവിടെ ആ സ്വാതന്ത്ര്യം? ഒറ്റദിവസമിറങ്ങിയ മൂന്നു സിനിമകൾക്ക് ബഹിഷ്കരണ ഭീഷണി


Raksha bandhan, Nna than case kodu, Laal Singh Chaddha

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികാേഘാഷത്തിലേക്ക് രാജ്യം നീങ്ങുമ്പോഴും ആവിഷ്കാരസ്വതന്ത്ര്യം പടിക്കുപുറത്തുതന്നെ. വ്യാഴാഴ്ച തിയേറ്ററിൽ റിലീസ്ചെയ്ത മൂന്നു സിനിമകൾക്കാണ് ബഹിഷ്കരണഭീഷണി നേരിടേണ്ടിവന്നത്.

കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ േകസ് കൊട്’ സിനിമയ്ക്കുപുറമേ, ആമിർഖാൻ ചിത്രമായ ‘ലാൽസിങ് ചദ്ദ’, അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധൻ’ എന്നീ സിനിമികൾക്കെതിരേയാണ് അസഹിഷ്ണുതയോടെയുള്ള പ്രചാരണം.

‘ന്നാ താൻ േകസ്‌ കൊട്’ സിനിമയിലൂടെ ബോളിവുഡിൽമാത്രം കണ്ടുശീലിച്ച ബഹിഷ്കരണഭീഷണിയുടെ അതേരൂപം മലയാളവും കണ്ടു. അണിയറപ്രവർത്തകരുടെ മതവും രാഷ്ട്രീയവും മുതൽ സിനിമയുടെ പ്രമേയംവരെ ബഹിഷ്കരണഭീഷണിയിലേക്കും കാന്പയിനിലേക്കും നീങ്ങുകയാണ്.

നേരത്തേ ‘പത്മാവത്’, തപ്സി പന്നു അഭിനയിച്ച ‘ഥപ്പട്’, ഷാരൂഖ് ഖാന്റെ ‘മൈ നെയിം ഇൗസ് ഖാൻ, ആമിർഖാന്റെ ‘പി.കെ’, ‘ദംഗൽ’, ദീപിക പദുകോണിന്റെ ‘ചപാക്’ എന്നീ ബോളിവുഡ് സിനിമകൾക്കെതിരേയും സമാനമായ ആഹ്വാനങ്ങൾ ഉയർന്നിരുന്നു.

പൗരത്വനിയമപ്രേക്ഷാഭത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു തപ്സി പന്നു അഭിനയിച്ച ‘ഥപ്പാടി’നോടുള്ള ബഹിഷ്കരണം. ജെ.എൻ.യു. സമരത്തിന് ദീപിക പദുകോൺ ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ‘ചപാക്’ ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകൾ ആഹ്വാനംചെയ്തത്.

Content Highlights: nna than case kodu, Laal Singh Chaddha, raksha bandhan, boycott campaign, intolerance in country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented