Nna thaan case kodu
കുഞ്ചാക്കോ ബോബന് നായകനാകുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന് ചിത്രത്തിലെത്തുന്നത്. 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാള് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്.
സംഗീതം ഡോണ്‍ വിന്‍സന്റ് ഗാന രചന വൈശാഖ് സുഗുണന്. സൗണ്ട് ഡിസൈനര്‍ ശ്രീജിത്ത് ശ്രീനിവാസന് , മിക്സിംഗ് വിപിന്‍ നായര്‍.സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിംഗ് ഡയറക്ടര്‍ രാജേഷ് മാധവന്. ബെന്നി കട്ടപ്പനപ്രൊഡക്ഷന് കണ്ട്രോളറും അരുണ്‍ സി. തമ്പി ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജംഷീര്‍ പുറക്കാട്ടിരി . ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍,പ്രൊഡക്ഷന്‍ കണ്ട്രോളര്-ബെന്നി കട്ടപ്പന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..