'വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ'; വൈറലായി പുതിയ പോസ്റ്റര്‍


ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ പുതിയ പോസ്റ്റർ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വൈറലാകുന്നു. യു.കെയിലേയും അയര്‍ലൻഡിലേയും റിലീസിന്റെ ഭാഗമായുള്ളതാണ് പുതിയ പോസ്റ്റർ. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ... എന്നാണ് പോസ്റ്ററിലെ പരസ്യവാചകം.

കേരളത്തിലെ റിലീസിന് മുന്നോടിയായുള്ള സിനിമയുടെ പരസ്യം വിവാദങ്ങള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ഈ പരസ്യവാചകം സര്‍ക്കാരിനുള്ള 'കൊട്ടാ'യി കണ്ടാണ് ഒരുവിഭാഗം സിനിമാബഹിഷ്‌കരണവുമായി ഇറങ്ങിയത്. സിനിമ ബഹിഷ്‌കരിക്കാന്‍ സൈബറിടങ്ങളില്‍ ആഹ്വാനവുമുണ്ടായി. ആദ്യഷോതന്നെ കാണാന്‍ തീരുമാനിച്ചിരുന്നതാണെന്നും എന്നാലിനി പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞാലേ ഈ സിനിമ കാണൂവെന്നും ചിലര്‍ പ്രഖ്യാപിച്ചു. 'ദേശീയപാതകളെ മാത്രം ഉദ്ദേശിച്ചാണ്' എന്നാശ്വാസംകൊള്ളുന്നവരും ഉണ്ടായിരുന്നു.

ബഹിഷ്‌കരണാഹ്വാനങ്ങളെ മറികടന്ന് സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ ഇതുവരെ 30 കോടിയോളമാണ് ചിത്രം നേടിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ഈ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗായത്രി ശങ്കറാണ് നായിക. ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്‌സ്'എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗായത്രി.

സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന.

Content Highlights: Nna, Thaan Case Kodu poster Controversy UK Ireland kunchacko boban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented