എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് ശരിയാകാത്തതിനെ ചോദ്യം ചെയ്തൂടെ- രതീഷ് പൊതുവാള്‍


രതീഷ് ബാലകൃഷ്ണ പൊതുവാൾ

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. മാതൃഭൂമി ന്യൂസ് ചാനലില്‍ സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സഹയാത്രികനായ ഡോ. പ്രേംകുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കുഴിയെ സ്‌നേഹിക്കുന്നവര്‍ ഇത്രയേറെ കേരളത്തിലുണ്ടെന്ന് പറയുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍

ഏതെങ്കിലും പാര്‍ട്ടിയെയോ രാഷ്ട്രീയത്തെയോ പരിഹാസ്യമായി കൈകാര്യം ചെയ്തിട്ടില്ല. ഒരു കൊമേഴ്‌സ്യല്‍ സിനിമയുണ്ടാക്കുക. അതിന് പറ്റിയുള്ള ചില ഹ്യൂമറുകള്‍ ഉണ്ടാക്കുക. അതിന് ചില പരാമര്‍ശങ്ങളുണ്ടെന്ന് മാത്രം. നമ്മളും ഇടതുപക്ഷത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്നവരാണ്. അങ്ങനെ എല്ലാവര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഇതില്‍ അഭിനയിച്ചവരില്‍ ഒരുപാട് പേര്‍ ഇടതുപക്ഷ സഹയാത്രികരാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലുമുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത അസഹിഷ്ണുത ബാക്കിയുള്ളവര്‍ക്ക് വരുന്നത് എന്തുകൊണ്ടാണെന്നറിയില്ല. കുഴി എന്ന വാക്കിനേക്കാള്‍ ഭീകരമാണ് പ്രേം കുമാര്‍ പറഞ്ഞ പ്രൊപ്പഗണ്ട എന്ന വാക്ക്.

ഒരു സിനിമ തിയേറ്ററില്‍ എത്തിച്ച് വിജയിപ്പിക്കുക എന്നത് ഈ കാലത്ത് വളരെ ബുദ്ധിമുട്ടുകളാണ്. തിയേറ്ററുകളിലേക്ക് ഇറങ്ങുമ്പോള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പലതുമുണ്ടായിരിക്കാം. അതിലൊന്നാണ് റോഡിലെ കുഴിയും. അതിനെ അങ്ങനെ വ്യാഖ്യാനിക്കാം.

എന്റെ സിനിമ സംസാരിക്കുന്നത് ഒരു കുഴിയെ കുറിച്ചാണ്. അതുകൊണ്ടു കുഴി എന്ന വാക്ക് തന്നെയാണ് പരസ്യത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ഏറ്റവും നല്ല വാചകം. കുഴിയെന്നുള്ളത് സാധാരണക്കാന്റെ പ്രശ്‌നമാണ്. അത് യുഡിഎഫ് ഭരിച്ചാലും എല്‍ഡിഎഫ് ഭരിച്ചാലും ശരി. ഈ തിരക്കഥ എഴുതിയിരിക്കുന്നത് ഇപ്പോഴല്ല. ഒരുപാട് കാലം മുന്‍പാണ്. കുഴിയെ സ്‌നേഹിക്കുന്നവര്‍ നാട്ടില്‍ ഉണ്ടെന്ന് അറിയുന്ന ഭയങ്കര നിരാശാജനകമാണ്. അക്ഷരങ്ങള്‍ക്കിടയില്‍ വായിക്കുന്നതിന്റെ കുഴപ്പമാണ്. എനിക്ക് കുഴിയുമായി ഉപമിക്കാന്‍ സ്വാതന്ത്ര്യമില്ലേ.

'എല്ലാം ശരിയാകും' എന്ന് പറഞ്ഞിട്ട് ശരിയാകാത്തതിനെ ആരും ചോദ്യം ചെയ്തില്ലല്ലോ? അതിനെ ചോദ്യം ചെയ്തൂടെ? അതൊരു പരസ്യവാചകമല്ലേ. ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ സംവിധായകന് ഇത്രയധികം മാനസിക സമ്മര്‍ദ്ദം നല്‍കേണ്ട പരസ്യവാചകമാണോ ഇത്. ഒരു സിനിമയും പരസ്യവും വിമര്‍ശനത്തിന് വിധേയമാവാം. അതുപോലെ നിങ്ങള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ വിമര്‍ശിക്കാനും അവകാശമുണ്ട്- രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.

Content Highlights: nna thaan case kodu poster controversy, ratheesh balakrishnan poduval response, kunchako boban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented