തയ്യല്‍ത്തൊഴിലാളി ബാലകൃഷ്ണന്‍ 'വക്കീല്', കുഞ്ഞിക്കണ്ണന്‍ 'മന്ത്രി'; 'ഞങ്ങളീം സിനിമേലെടുത്തേ...'


ഇ.വി. ജയകൃഷ്ണന്‍

കാഞ്ഞങ്ങാട്ടെ അതിഥിമന്ദിരത്തിൽ ചൊവ്വാഴ്ച വൈകീട്ട് ഇവർ ഒത്തുകൂടിയപ്പോൾ

കാഞ്ഞങ്ങാട്: '73-ാം വയസ്സില്‍ മന്ത്രിയായി അഭിനയിക്കുക. അതും താന്‍ ജോലിചെയ്ത അതേ വകുപ്പില്‍. ഇതൊക്കെ നിയോഗം എന്നല്ലാതെ മറ്റെന്തു പറയാന്‍'- പൊതുമരാമത്ത് മുന്‍ എന്‍ജിനിയര്‍ കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂരിന് സന്തോഷമത്രയും വാക്കുകളില്‍ നിറയുന്നു. തയ്യല്‍ത്തൊഴിലാളിയായ ഞാന്‍ കൃഷ്ണന്‍ വക്കീലായില്ലേയെന്ന് രാവണേശ്വരത്തെ എ.വി. ബാലകൃഷ്ണന്‍. 'നിങ്ങളൊന്ന് മിണ്ടാണ്ട് നിന്നേ, ആദ്യം മജിസ്ട്രേട്ട് പറയട്ടെ'- ഉദിനൂര്‍ തടിയന്‍കൊവ്വലിലെ പി.പി. കുഞ്ഞികൃഷ്ണനെ ചൂണ്ടി, ഷുക്കൂര്‍ വക്കീലിന്റെ കമന്റ്. 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയിലഭിനയിച്ച കാസര്‍കോട്ടുകാര്‍ സന്തോഷം പങ്കുവയ്ക്കുകയാണ്. ഒന്നും രണ്ടുമല്ല, ജില്ലയില്‍ നിന്നുള്ള 30-ഓളം പേരാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനും ഗായത്രി ശങ്കര്‍ നായികയുമായി അഭിനയിക്കുന്ന സിനിമ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തത്.

ചീമേനി, കയ്യൂര്‍, ചെറുവത്തൂര്‍, മയ്യിച്ച, ബങ്കളം, കാഞ്ഞങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഷൂട്ടിങ്. സിനിമ 11-ന് തിയേറ്ററുകളിലെത്തും. പൊതുമരാമത്തുമന്ത്രി കെ.പി. പ്രേമന്‍ എന്ന കഥാപാത്രമാണ് കുഞ്ഞിക്കണ്ണന്റെത്. സിനിമയിലെ എം.എല്‍.എ.യുടെ അഭിഭാഷകനാണ് ബാലകൃഷ്ണന്‍. ജില്ലാ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സി. ഷുക്കൂറും ഗംഗാധരന്‍ കുട്ടമത്തും മന്ത്രിയുടെയും നായകന്റെയും അഭിഭാഷകരായി വേഷമിടുന്നു. തടിയന്‍കൊവ്വല്‍ വാര്‍ഡ് അംഗമാണ് സിനിമയില്‍ മജിസ്ട്രേട്ടായെത്തുന്ന കുഞ്ഞികൃഷ്ണന്‍. കവയിത്രി സി.പി. ശുഭ എം.എല്‍.എ.യുടെ ഭാര്യയുടെ റോളില്‍.

ഇതിനകം ഹിറ്റായ ദേവദൂതര്‍ പാടി... സ്‌നേഹദൂതര്‍ പാടി...' എന്ന ഗാനരംഗത്തില്‍ സ്റ്റേജില്‍ പാടുന്നത് ചെര്‍ക്കള ബേര്‍ക്കയിലെ തുളസീധരനും ആയിരംകണ്ണുമായി എന്ന പാട്ടുമായെത്തുന്ന അങ്കണവാടി ടീച്ചര്‍ കുന്നുംകൈയിലെ ചിത്ര നായരുമാണ്.

സിനിമയിലെ കോടതിരംഗങ്ങളില്‍ വരുന്ന മൂന്ന് ബെഞ്ച് ക്ലാര്‍ക്കുമാര്‍ നീലേശ്വരം പള്ളിക്കരയിലെ അധ്യാപിക സി.കെ. പുഷ്പ, ചെറുവത്തൂരിലെ എ.സി. മെക്കാനിക്കായ ദുര്‍ഗ പ്രശാന്ത്, കാസര്‍കോട്ടെ നെപ്റ്റിയൂണ്‍ ചൗക്കി എന്നിവരാണ്. ചെറുവത്തൂരിലെ തെയ്യംകലാകാരന്‍ കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ എസ്.ഐ. ആയെത്തുന്നു.


കാഞ്ഞങ്ങാട്ടെ അതിഥിമന്ദിരത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ഇവര്‍ ഒത്തുകൂടിയപ്പോള്‍

പുതിയകോട്ടയിലെ സിബി രാജന്‍, മിമിക്രിതാരം ഉദുമ അരവത്തെ ശ്രീകാന്ത്, വെള്ളച്ചാലിലെ പ്രകാശന്‍, ബേഡകത്തെ ലോഹിതാക്ഷന്‍, രാവണേശ്വരത്തെ കൃഷ്ണന്‍, ഇദ്ദേഹത്തിന്റെ മകന്‍ സനോജ്, ബളാലിലെ രാജേഷ് അഴീക്കോടന്‍ ഇങ്ങനെ നീളുന്നു ഈ സിനിമയിലെ 'കാസര്‍കോടന്‍ താരങ്ങള്‍'. ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയെല്ലാവരും ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് മാധവന്‍ ഉള്‍പ്പെടെ പിന്നണിക്കാരുമുണ്ട് ഒന്നിലേറെ കാസര്‍കോട്ടുകാര്‍.

കാഞ്ഞങ്ങാട്ടെ അതിഥിമന്ദിരത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ഇവര്‍ ഒത്തുകൂടി.

Content Highlights: nna thaan case kodu, kunchako Boban, Ratheesh Balakrishnan film,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented