'നല്ല സിനിമയുടെ വിജയം'; ന്നാ താന്‍ കേസ് കൊട് 25 കോടി ക്ലബിലേക്ക്


ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് 25 കോടി നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'നല്ല സിനിമയുടെ വിജയം, ജനങ്ങളുടെ വിജയം. ഈ സിനിമ നിങ്ങളുടേതാക്കി മാറ്റിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- കുഞ്ചാക്കോ ബോബന്‍ കുറിച്ചു.കുഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു. 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ' എന്നതായിരുന്നു പരസ്യവാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ ഈ പരസ്യവാചകം സര്‍ക്കാരിനുള്ള 'കൊട്ടാ'യി കണ്ടാണ് ഒരുവിഭാഗം സിനിമാബഹിഷ്‌കരണവുമായി ഇറങ്ങിയത്. സിനിമ ബഹിഷ്‌കരിക്കാന്‍ സൈബറിടങ്ങളില്‍ ആഹ്വാനവുമുണ്ടായി. ആദ്യഷോതന്നെ കാണാന്‍ തീരുമാനിച്ചിരുന്നതാണെന്നും എന്നാലിനി പരസ്യം പിന്‍വലിച്ച് മാപ്പുപറഞ്ഞാലേ ഈ സിനിമ കാണൂവെന്നും ചിലര്‍ പ്രഖ്യാപിച്ചു. 'ദേശീയപാതകളെ മാത്രം ഉദ്ദേശിച്ചാണ്' എന്നാശ്വാസംകൊള്ളുന്നവരും ഉണ്ടായിരുന്നു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗായത്രി ശങ്കറാണ് നായിക. ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്. 'നടുവിലെ കൊഞ്ചം പക്കത്തെ കാണോം', 'സൂപ്പര്‍ ഡീലക്സ്'എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗായത്രി.

സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന.

Content Highlights: nna thaan case kodu Box Office collection, Kunchacko Boban, Gayathri Shankar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented