സന്തോഷ് കുരുവിള, ആർക്കറിയാം എന്ന ചിത്രത്തിലെ രംഗം
'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് സന്തോഷ് കുരുവിള. സിനിമ കടുത്ത പ്രതിസന്ധിയില്‍ കടന്നുപോകുന്ന അവസരത്തില്‍ ചില സിനിമകളുടെ വിജയം വളരെ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെ നിര്‍മിച്ച ആര്‍ക്കറിയാം എന്ന സിനിമയ്ക്ക് തിയേറ്ററില്‍ സംഭവിച്ച പ്രതിസന്ധിയും അദ്ദേഹം തുറന്നുപറഞ്ഞു. നല്ല സിനിമ ആയിരുന്നിട്ടും പുരസ്‌കാരങ്ങള്‍ നേടിയിട്ടും തിയേറ്ററില്‍ ആളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് കുരുവിളയുടെ വാക്കുകള്‍
കോവിഡിന് ശേഷം സിനിമ കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്ററുകളിലേക്ക് ആളുകള്‍ വരുന്നില്ല. ഞാന്‍ തന്നെ നിര്‍മിച്ച ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയ ആര്‍ക്കറിയാം എന്ന സിനിമയ്ക്ക് തിയേറ്ററില്‍ നിന്ന് കിട്ടിയ കളക്ഷന്‍ കേട്ടാല്‍ ചിരിക്കും.
കാരണം സിനിമ മോശമായിട്ടില്ല. അഭിനേതാക്കള്‍ മോശമല്ല. ബിജു മേനോന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.
വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തില്‍ സിനിമ വിജയിപ്പിക്കാന്‍ വേണ്ടി നല്‍കിയ പരസ്യമാണ്. അതില്‍ യാതൊരു മോശം ഉദ്ദേശവുമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് സിനിമ ഇഷ്ടമായി എന്നാണ് മനസ്സിലാകുന്നത്. നല്ല സിനിമയാണെങ്കില്‍ വിജയിക്കും. മോശം കമന്റുകളൊന്നു കണ്ടില്ല. അതുകൊണ്ടു തന്നെ ഈ സിനിമ വിജയിക്കും എന്നാണ് കരുതുന്നത്.
Content Highlights: nna tha case kodu poster controversy, santhosh kuruvila, Aarkkariyam movie theater crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..