കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തിയ ത്രില്ലർ ചിത്രം നിഴലിലൂടെ അഭിനയരം​ഗത്തെത്തിയ ബാലതാരമാണ് ഐസിൻ ഹാഷ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ ഐസിൻ ഹോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. . ‘നോർത്ത് ഓഫ് ദി ടെൻ’ എന്നാണ് സിനിമയുടെ പേര്. 

ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഐസിൻ പങ്കുവച്ചിട്ടുണ്ട്. റയാൻ ലാമർ ആണ് സംവിധായകൻ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Izin Hash (@izinhash)

അപ്പു ഭട്ടതിരി  സംവിധാനം ചെയ്ത നിഴലിൽ നയൻതാരയുടെ മകന്റെ വേഷമാണ് ഐസിൻ അവതരിപ്പിച്ചത്.  അറുപതിലേറെ ഇംഗ്ലീഷ് ,അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്തിട്ടുണ്ട് ഐസിൻ. അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ 'എമിറാത്തി ബോയ്' എന്ന പേരിലും പ്രശസ്തനാണ്. 

ദുബായ്, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാമ്പയിനുകളിലും ഐസിൻ സ്ഥിരസാന്നിധ്യമാണ്.  ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, അന്താരാഷ്‌ട്ര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്. 

Content Highlights : nizhal movie fame izin hash debut in hollywood