ബോളിവുഡ് കണ്ട എക്കാലത്തെയും നല്ല നടന് അമിതാഭ് ബച്ചന്റെയും നിവിന്‍ പോളിയുടെയും ജന്മദിനം ഒരേ ദിവസമാണ്, ഒക്ടോബര്‍ 11. ജന്മദിനത്തില് തന്നെ നിവിന്‍ ഇന്ത്യയിലെ തന്നെ മുതിര്‍ന്ന നടന്മാരിലൊരാളായ ബിഗ്ബിയെ കാണാനും സാധിച്ചു. നിവിന്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.
'ഹാപ്പി ബര്‍ത്ത്ഡേ അമിതാഭ് ബച്ചന് സര്.. എന്റെ ജോലിയിലും ജീവിതത്തിലും എനിക്ക് പ്രചോദനമാകുന്നതിന് നന്ദി.. ഈ ജന്മദിനം എന്നെന്നും ഓര്‍മ്മിക്കാനുള്ളതും പ്രത്യേകത നിറഞ്ഞതും ആക്കിയതിന് ഹൃദയപൂര്‍വം നന്ദി..'
തന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടതെന്നും നിവിന്‍ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നു. മുംബൈയിലാണ് നിവിനിപ്പോള്‍.
Content Highlights : Nivin Pauly wishes Amitabh Bachchan happy birthday