
Photo | Instagram, Nivin Pauly
നിവിൻ പോളിയെ നായകനാക്കി റാം ഒരുക്കുന്ന തമിഴ് സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം പുനരാരംഭിച്ചു.
വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ജലി, സൂരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂരിക്കും റാമിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിനാണ് ചിത്രീകരണം പുനരാരംഭിച്ച വിവരം ആരാധകരെ അറിയിച്ചത്.
യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പേരൻപിന് ശേഷം റാം സംവിധാനം ചെയുന്ന ചിത്രമാണിത്.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നിവിൻ പോളി.കനകം കാമിനി കലഹം ആണ് നിവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, പടവെട്ട്, മഹാവീര്യർ എന്നിവയാണ് നിവിന്റെ മറ്റ് പുതിയ പ്രോജക്ടുകൾ. 2017 ല്‍ പുറത്തിറങ്ങിയ ‘റിച്ചി’യായിരുന്നു നിവിന്‍ അവസാനം അഭിനയിച്ച തമിഴ് ചിത്രം.
റാമിനൊപ്പം രണ്ടാമത്തെ ചിത്രമാണ് അഞ്ജലിയുടേത്. പേരൻപിൽ വിജി എന്ന കഥാപാത്രമായെത്തി അഞ്ജലി ശ്രദ്ധ നേടിയിരുന്നു.
Content Highlights : Nivin Pauly Tamil movie With Ram Final Schedule Soori Anjali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..