തുറമുഖത്തിൽ നിവിൻ പോളി | ഫോട്ടോ: www.facebook.com/NivinPauly/photos
രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി. ജൂൺ മൂന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒരാഴ്ചകൂടി കഴിഞ്ഞ് പത്താം തീയതിയേ തിയേറ്ററുകളിലെത്തുകയുള്ളൂ. കോവിഡും തീയറ്റർ അടച്ചിടലുമെല്ലാമായി ഇതിന് മുമ്പ് പലതവണ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.
വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ എന്ന് അണിയറപ്രവർത്തകർ വാർത്താക്കുറിപ്പിവൂടെ അറിയിച്ചു. ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു.
റിലീസ് മാറ്റിയ വിവരമറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് നിവിൻ പോളിയെത്തുന്നത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.
Content Highlights: Thuramukham Movie, Thuramukham Movie Release Date, Nivin Pauly, Rajeev Ravi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..