സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന, ഒരു തരി കനൽ ഒരു കാട്ടുതീക്ക് വഴിയൊരുക്കുന്ന തുറമുഖകാഴ്ചകൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,നിമിഷ സജയൻ, അര്‍ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര്‍ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്. 

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.


 
Content Highlights: Nivin Pauly Rajeev Ravi Malayalam Movie ThuramukhamTeaser