നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽനിന്ന് വീണു, നിവിൻ പോളിയുടെ മേക്കപ്പ് മാൻ മരിച്ചു


എട്ട് വ‍ര്‍ഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ര്‍ത്തിച്ചുവരികയായിരുന്നു ഷാബു

ഷാബു പുൽപ്പള്ളി, നിവിൻ പോളി

ടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളി(37) അന്തരിച്ചു. മരത്തിൽ നിന്നും വീണായിരുന്നു മരണം. ഞായറാഴ്ച്ച വൈകീട്ടോടെയായിരുന്നു അപകടം. ക്രിസ്മസിന് നക്ഷത്രം തൂക്കാനായണ് ഷാബു മരത്തിൽ കയറിയത്. കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മരണത്തിനിടയാക്കുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച്ച ഉച്ചക്ക്. രശ്മിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

എട്ട് വ‍ർഷമായി നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ർത്തിച്ചുവരികയായിരുന്നു ഷാബു. പുതിയ തീരം എന്ന ചിത്രം മുതൽ നിവിൻ പോളി യുടെ പേർസണൽ മേക്കപ്പ്മാൻ ആണ് ഷാബു. നിവിൽ പോളി നിർമിക്കുന്ന "കനകം കാമിനി കലഹം " എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഷാബു അവസാനമായി പ്രവർ‌ത്തിച്ചത്.

പുൽപ്പള്ളി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ്‌ സ്റ്റാർ തൂക്കാൻ...

Posted by FEFKA Directors' Union on Sunday, 20 December 2020

മലയാള സിനിമയിലെ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്. ഷാബുവിന്റെ മരണത്തിൽ ചലച്ചിത്ര പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.
Content Highlights : Nivin Pauly Personal Makeup Man Shabu Pulpally Passes Away

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented