സ്റ്റൈലിഷ് ലുക്കിൽ ഹനീഫ് അദേനി ചിത്രത്തിൽ ജോയിൻ ചെയ്ത് നിവിൻ; ഷൂട്ടിംഗ് ദുബായിൽ


മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്.

നിവിൻ പോളിയുടെ പുതിയ ലുക്ക്

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജനുവരി 20ന് യുഎഇയിൽ തുടക്കം കുറിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീമിനൊപ്പം നിവിൻ പോളിയും ജോയിൻ ചെയ്ത വാർത്ത ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിൽ നിവിൻ പക്കാ സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്. ലൊക്കേഷനിൽ നിന്നുമുള്ള നിവിൻ പോളിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ -സന്തോഷ് രാമൻ, കോസ്റ്റ്യൂം –മെൽവി ജെ, മ്യൂസിക് –മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് -നിഷാദ് യൂസഫ്, മേക്കപ്പ് –ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ -സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് –ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ -റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് –പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ -ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ -അഗ്നിവേശ്, DOP അസോസിയേറ്റ് –രതീഷ് മന്നാർ.

Content Highlights: nivin pauly new movie shooting, np 42, haneef adeni new movie shooting started


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented