'സാറ്റർഡേ നൈറ്റ്' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/NivinPauly
മലയാളികളുടെ ജനപ്രിയ കൂട്ടുകെട്ട് നിവിൻ പോളി, അജു വർഗ്ഗീസ് എന്നിവർക്കൊപ്പം സിജു വിൽസനും, സൈജു കുറുപ്പും ഒന്നിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം 'സാറ്റർഡേ നൈറ്റ്' ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ചിത്രം റോഷൻ ആൻഡ്രൂസാണ് സംവിധാനം ചെയ്യുന്നത്. ചരിത്രസിനിമയായ 'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ഈ ചിത്രത്തിൽ പ്രതാപ് പോത്തൻ, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്, ഗ്രെയ്സ് ആന്റണി, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്' സൂചന ചിത്രത്തിന്റെ പോസ്റ്റർ നൽകുന്നുണ്ട്. പൂജാ റിലീസായി സെപ്തംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് കോമഡി എന്റർടൈനർ ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. സ്റ്റാൻലിയും കൂട്ടരും വരുന്നു എന്നുപറഞ്ഞ് നിവിൻ പോളിയാണ് പോസ്റ്റർ പങ്കുവെച്ചത്.
സിനിമയ്ക്കായി അണിയറ പ്രവർത്തകർ നടത്തിയ സസ്പെൻസ് നിറഞ്ഞ പ്രചരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി സിനിമ താരങ്ങളായ അജു വര്‍ഗീസ്, സൈജു കുറുപ്പ്, പ്രിയ വാര്യര്‍, അനാര്‍ക്കലി മരയ്ക്കാര്‍, സാനിയ ഇയ്യപ്പന്‍, സിജു വില്‍സന്‍, അനുശ്രീ, നൈല ഉഷ, ആര്യ, മിഥുന്‍ തുടങ്ങിയവര്‍ ''സ്റ്റാന്‍ലി എവിടെ.?'' എന്ന പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിന് താഴെ പല സ്റ്റാന്‍ലിമാരും ഹാജര്‍ പറയുന്നുണ്ടെങ്കിലും, ഏതു സ്റ്റാന്‍ലിയെ ആണ് തേടുന്നത് എന്നത് വ്യക്തമാക്കിയിരുന്നില്ല. സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ''സ്റ്റാന്‍ലി എവിടെ.?'' എന്ന ചോദ്യവുമായി ഹോര്‍ഡിങ്ങുകള്‍ ഉയരുകയും ചെയ്തു. ഇതിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.
തിരക്കഥ: നവീൻ ഭാസ്കർ, ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്: ആശിർവാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്: ഷഹീൻ താഹ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്: കാറ്റലിസ്റ്റ്, ഡിസൈൻസ്: ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഓ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.
Content Highlights: nivin pauly new movie, saturday night firstlook poster out, siju wilson, aju varghese, saiju kurup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..