Photo | Facebook, Nivin Pauly
നിവിൻ പോളി വീണ്ടും നിർമാതാവിന്റെ റോളിലെത്തുന്നു 'ഡിയർ സ്റ്റുഡന്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കും. നവാഗതരായ സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്‌തിട്ടുള്ളവരാണ് ഇരുവരും.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സ്കൂൾ, കോളേജ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.
“സ്നേഹത്തിന്റെയും ചിരിയുടെയും വിനോദത്തിന്റെയും ഊർജ്ജസ്വലമായ ഒരു യാത്രക്ക് തയാറാകൂ," പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നിവിൻ കുറിച്ചു. സ്കൂൾ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിംഗ് കോൾ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
ആക്ഷൻ ഹീറോ ബിജു ആണ് നിവിന്റെ നിർമാണത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം. ഇതിന് പിന്നാലെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളും നിർമിച്ചു. മഹാവീര്യർ, താരം, ഗാങ്ങ്സ്റ്റർ ഓഫ് മുണ്ടൻമല, ശേഖര വർമ രാജാവ് എന്നീ ചിത്രങ്ങളും നിവിന്റെ നിർമാണത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
തുറമുഖം, പടവെട്ട് എന്നീ ചിത്രങ്ങളാണ് നിവിന്റേതായി പുറത്തിറങ്ങാനുള്ളത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂർണ്ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, നിമിഷ സജയൻ, സുദേവ് നായർ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
സണ്ണി വെയ്ൻ ആണ് പടവെട്ടിന്റെ നിർമാണം. ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിതി ബാലനും മഞ്ജു വാര്യരും അഭിനയിക്കുന്നു
Content Highlights: Nivin Pauly New movie as producer Dear student directed by debutants
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..