'ആദം മല തേടി, ഹാദി ആലി മരയ്ക്കാൻ'; തുറമുഖത്തിലെ ലിറിക്കല്‍ വീഡിയോ പുറത്ത് 


വീഡിയോയിൽ നിന്നും | PHOTO: SPECIAL ARRANGEMENTS

നിവിന്‍ പോളി നായകനായെത്തിയ തുറമുഖത്തിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഷഹബാസ് അമനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഷഹബാസ് അമന്‍ തന്നെയാണ്.

ഏറെ പ്രതിസന്ധികൽക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്.

ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

എഡിറ്റിങ്- ബി. അജിത്കുമാര്‍, കലാസംവിധാനം- ഗോകുല്‍ ദാസ്, ഡിസൈന്‍ - ഓള്‍ഡ്മോങ്ക്‌സ്, ഡിസ്ട്രിബ്യൂഷന്‍ ലീഡ്- ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്‍- അനൂപ് സുന്ദരന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍- ബിനു ബ്രിങ്‌ഫോര്‍ത്ത്.

Content Highlights: nivin pauly movie thuramukham new lyrical video released

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented