ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. തുറമുഖത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച കലാകാരന്മാരിൽ ഒരാളാണ് മേക്കപ്പ്മാനായ റോണക്‌സ് സേവ്യർ.
1930 മുതൽ 1950കളുടെ തുടക്കം വരെയുള്ള കൊച്ചി തുറമുഖത്തിന്റെയും അതുപോലെതന്നെ മട്ടാഞ്ചേരി എന്ന പ്രദേശത്തിന്റെയും കാഴ്ചകൾ സമ്മാനിക്കുകയാണ് ഈ ചിത്രം. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് പറയുന്നത്.
ചരിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് കൊണ്ട് തന്നെ, ഇതിലെ ഓരോ കഥാപാത്രങ്ങളെയും ചരിത്രത്തോട് സത്യസന്ധത പുലർത്തിക്കൊണ്ടു തന്നെ അവതരിപ്പിച്ചാൽ മാത്രമേ അത് വിശ്വസനീയമായി മാറുകയുള്ളൂ. ഈ ദൗത്യം ഏറ്റവും മനോഹരമായ രീതിയിൽ ചെയ്യുന്നതിൽ നിർണായകമായത് റോണക്‌സ് സേവ്യർ എന്ന കലാകാരന്റെ മികവാണ്.
നിവിൻ പോളിയുടെ മട്ടാഞ്ചേരി മൊയ്തുവും, അർജുൻ അശോകന്റെ ഹംസയും, പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ഉമ്മയും തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുടെ മികവിന്റെ കാരണവും അവരുടെ രൂപങ്ങളിൽ ഈ മേക്കപ്പ്മാൻ കൊണ്ടുവന്ന പെർഫെക്ഷനാണ്. നൂറ് ശതമാനവും ആ കഥാപാത്രങ്ങളെ വിശ്വസനീയമാക്കുന്നതിൽ റോണക്‌സ് സേവ്യർ വഹിച്ചത് വലിയൊരു പങ്കാണ്.
പൂർണ്ണിമ ഇന്ദ്രജിത്ത് എന്ന നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇതിലെ കഥാപാത്രം മാറിയത്, ഉമ്മയായി അവരുടെ രൂപത്തിൽ സംഭവിച്ച അസാമാന്യമായ മാറ്റം കൊണ്ട് കൂടിയായിരുന്നു. പഴയ കാലഘട്ടത്തിൽ നടക്കുന്ന കഥ പറയുമ്പോൾ അന്നത്തെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ അണുവിട തെറ്റാതെ ഒരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്ത് റോണക്‌സ് വിജയം നേടിയപ്പോൾ, അതിലൂടെ പ്രേക്ഷകർ ഏറ്റെടുത്തത് ഒരു കാലഘട്ടത്തിന്റെ തന്നെ സമര നായകരെ കൂടിയാണ്.
Content Highlights: nivin pauly movie thuramkham makeup artist ronex xavier
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..